Tuesday 13 June 2023

ശരീരആവരണങ്ങളും സ്രവങ്ങളും

 ശരീര ആവരണങ്ങളും സ്രവങ്ങളും പ്രതിരോധവും

                                                                                   പഠന നേട്ടങ്ങൾ                                                           1. രോഗാണു പ്രവേശനം തടയുന്നതിനും ശരീരത്തിൽ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിൻറെ പ്രതിരോധ സംവിധാനങ്ങളെകുറിച്ച് പൊതു ധാരണ കൈവരിക്കുന്നു.                                                          2. ശരീരത്തിലെ ആവരണങ്ങളുടെയും സ്രവങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കാൻ കഴിയുന്നു.      

3. രോഗപ്രതിരോധത്തിൽ ശരീരത്തിലെ വിവിധ അവയവങ്ങളുടെയും അവ പുറ പെടുവിക്കുന്ന സ്രവങ്ങളുടെയും പ്രാധാന്യം എത്രത്തോളമാണന്ന് മനസ്സിലാക്കാൻ കഴിയുന്നു.

4. സ്രവങ്ങളിൽ അടങ്ങിയിരിക്കുന്ന വിവിധ പദാർത്ഥങ്ങൾക്ക് രോഗാണുവിനെ നശിപ്പിക്കാൻ കഴിവുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു. 

 ശരീര ആവരണങ്ങളും സ്രവങ്ങളും പ്രതിരോധവും 

 രോഗാണു പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിൻറെ കഴിവാണ് പ്രതിരോധശേഷി.

 രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിന് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളും അവയുടെ സ്രവങ്ങളും സഹായിക്കുന്നു.

 ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ത്വക്കിന്റെ ഏറ്റവും പുറമേ കാണുന്ന പാളിയാണ് എപ്പിഡെർമിസ്. എപ്പിഡെർമിസ്സിലെ കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ നശിപ്പിക്കുന്നു. ത്വക്കിലെ സെബേഷ്യസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതും ആകുന്നു. സ്വേദ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു.

 ശരീരഭാഗങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന മറ്റൊരു ആവരണമാണ് ശ്ലേഷ്മ സ്തരം. ഇത് ഉല്പാദിപ്പിക്കുന്ന ശ്ലേഷ്മത്തിൽ പെട്ട് രോഗാണുക്കൾ നശിക്കുന്നു. 

 ചെവിയിലെ കർണ്ണമെഴുകും ഉമി നീരിലെ ലൈസോസൈമിനും ആമാശയം പുറപ്പെടുവിക്കുന്ന HCL തുടങ്ങിയവയ്ക്കും പ്രതിരോധശേഷി ഉണ്ട്.


ശരീരആവരണങ്ങളും സ്രവങ്ങളും

 ശരീര ആവരണങ്ങളും സ്രവങ്ങളും പ്രതിരോധവും                                                                                    പഠന നേട്ടങ്ങൾ    ...